കൊച്ചി: ഇന്ത്യയില്‍ 2025ല്‍ എഐയും ജെന്‍ എഐയും പഠിക്കുന്നതില്‍ സീനിയര്‍ പ്രൊഫഷണലുകള്‍ മുന്നില്‍ നില്‍ക്കുന്നതായി ഗ്രേറ്റ് ലേണിംഗ് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും പ്രൊഫഷണല്‍ പരിശീലനവും നല്‍കുന്ന പ്രമുഖ എഡ്‌ടെക് കമ്പനിയായ ഗ്രേറ്റ് ലേണിംഗ്, അപ്‌സ്‌കില്ലിംഗിനെക്കുറിച്ച് ഇന്ത്യയിലെ പ്രൊഫഷണലുകളില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണിത്. പ്ലാറ്റ്‌ഫോമിലെ ഒരു ദശലക്ഷത്തിലധികം പഠിതാക്കളുടെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം.
എഐ/എംഎല്‍, ജെന്‍ എഐ കോഴ്‌സുകളില്‍ ചേര്‍ന്നവരില്‍ 40 ശതമാനത്തിലധികവും 15 വര്‍ഷത്തിലധികം പരിചയമുള്ളവരാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എഐ മേഖലയിലെ ആവശ്യകത 17 ശതമാനം വര്‍ധിച്ചു. 2025ല്‍ ഏറ്റവും കൂടുതല്‍ ആവശ്യകത ഉണ്ടായ അപ്‌സ്‌കില്ലിംഗ് മേഖല എഐയും മെഷീന്‍ ലേണിംഗുമായിരുന്നു. ഡാറ്റ സയന്‍സ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ എന്നിവയും പിന്നാലെയുണ്ടായിരുന്നു.
ദീര്‍ഘകാല കോഴ്‌സുകളിലെ ചേര്‍ക്കലുകളില്‍ 68 ശതമാനവും ടയര്‍1 നഗരങ്ങളില്‍ നിന്നാണ്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവ മുന്‍പന്തിയിലുണ്ടായിരുന്നു. ടയര്‍2 നഗരങ്ങളില്‍ കോയമ്പത്തൂര്‍, മധുരൈ, കൊച്ചി തുടങ്ങിയ നഗരങ്ങള്‍ മുന്നില്‍ നിന്നു.
മൊത്തം ചേര്‍ക്കലുകളില്‍ 48 ശതമാനം 0-3 വര്‍ഷം പരിചയമുള്ളവരുടേതാണ്. 77 ശതമാനം പേര്‍ ഐടി മേഖലയ്ക്കു പുറത്തുള്ളവരാണ്.
എഐയും ജെന്‍ എഐയും ഇനി ഒരു പ്രത്യേക സാങ്കേതിക കഴിവ് മാത്രമല്ല, വിവിധ മേഖലകളിലുടനീളം അത്യാവശ്യമായ അടിസ്ഥാന കഴിവായി മാറിയിരിക്കുകയാണെന്ന് ഗ്രേറ്റ് ലേണിംഗ് സഹസ്ഥാപകന്‍ അര്‍ജുന്‍ നായര്‍ പറഞ്ഞു.
1 thought on “ഇന്ത്യയില്‍ എഐ അപ്‌സ്‌കില്ലിംഗ് നടത്തുന്നവരില്‍ കൂടുതലും സീനിയര്‍ പ്രൊഫഷണലുകള്‍: ഗ്രേറ്റ് ലേണിംഗ് റിപ്പോര്‍ട്ട്”
Drive sales and watch your affiliate earnings soar!