പെരിന്തൽമണ്ണ അശാസ്ത്രീയമായിപ്രവർത്തിക്കുന്ന ആയിഷ ജംഗ്‌ഷൻ സിഗ്നൽ നിർത്തി വെക്കുക ജൂബിലി റോഡ് ഉടൻ പ്രവർത്തി നടത്തി സഞ്ചാര യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പെരിന്തൽമണ്ണ താലൂക്കിലെ പ്രവറ്റ് ബസ് ഓണേർസ് അസോസിയേഷനും ജില്ലാ ബസ് തൊഴിലാളി യൂണിയൻ CITU പെരിന്തൽമണ്ണ ഏരിയ കമ്മറ്റി യും സംയുക്തമായി സമര മുഖത്തേക്ക്
പത്തു വർഷത്തിൽ അധികമായി സ്ഥാപിച്ച സിഗ്നൽ ഇതുവരെ പ്രവർത്തന രഹിതമാവാൻ കാരണം ഇടുങ്ങിയ റോഡും ഫ്രീ ലെഫ്റ്റും ഇല്ലാത്തതാണ്
മൂസക്കുട്ടിസ്റ്റാൻഡിൽ നിന്നും പത്തോളം റൂട്ടിലേക്കു സർവീസ് ആരംഭിക്കുന്ന വഴിയിൽ ഈ സിഗ്നൽ കടന്നു സമയ ബന്ധിതമായി സർവിസ് നടത്തുന്ന ബസുകൾക്കു വളരെ അധികം പ്രയാസം സൃഷ്ടിക്കുന്നു തൊഴിലാളികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാവുന്നു…
2. ജൂബിലി റോഡിന്റെ നിർത്തിവെച്ച ജോലി ഉടൻ തുടങ്ങി സഞ്ചാര യോഗ്യമാക്കി തരണം ഇത് വഴി സർവീസ് നടത്തുന്ന ബസുകൾക്കു സമയ ബന്ധിത മായി സർവീസ് നടത്താൻ പറ്റാത്ത ഒരു സ്ഥിതി വിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്
ഈആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബന്ധപെട്ട അധികാരികൾക്കു നിവേദനം നൽകിയിട്ടും പരിഹാരം കാണാത്തത്തിൽ പ്രതിഷേധിച്ചു ഈ വരുന്ന 3.02.26 തിയ്യതി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തുകയാണ് ഇതിനും പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കാനും തീരുമാനിച്ചതായും ബന്ധപ്പെട്ട അധികാരികളെ രേഖ മൂലം അറിയിക്കുന്നതായി
കൺവീനർ. സെക്രട്ടറി,ജില്ലാ ബസ്സ് തൊഴിലാളി യൂണിയൻ . Cl TU പെരിന്തൽമണ്ണ : ഏരിയാ കിമ്മിറ്റി . ഹംസ KT
ചെയർമാൻ . സെക്രട്ടറി . മുഹമ്മദലി ഹാജി
പ്രവറ്റ് ബസ് ഓപ്പറ റ്റേഴ്സ് അസോഷിയേൻ . പെരിന്തൽമണ്ണ താലൂക്ക് എന്നിവർ അറിയിച്ചു