കാസർകോട് , ഇടുക്കി ജില്ലാ കോടതികളിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ബോംബ്
ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയിൽ മുഴുവൻ
പോലീസ് സ്റ്റേഷനുകൾക്കും സംസ്ഥാനത്തെ ജില്ലാ പോലീസ് മേധാവികൾ മതിയായ
സുരക്ഷയും ജാഗ്രതയും ഉറപ്പാക്കാൻ നിർദ്ദശം നല്കി.
ഹൈക്കോടതി അഭിഭാഷകനം പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തുർ ജയ്സിങ്
മുഖ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് നല്കി പരാതിയിലാണ് നിർദ്ദേശവും നടപടികളും ഉണ്ടായത്.
തമിഴ് ലിബറേഷൻ ഓർഗനേസഷൻ്റ പേരിലാണ് ബോംബ് ഭീഷണി കോടതികളിൽ എത്തിയത്.
പിന്നിലുളളവരെ ഇതുവരെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല. സംസഥാനത്തെ കോടതി പരിസരത്തും ഹാളിലും ആർക്കും എത്തുവാൻ പറ്റുന്നസാഹചര്യം ഒഴിവാക്കാൻ നിയന്ത്രണം വേണമെന്നും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് അഡ്വ. കുളത്തുർ ജയ്സിങ് സർക്കോറിനോട് ആവിശ്യപ്പെട്ടത്. ഇതിൻ മേൽ എല്ലാപോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നല്കാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവികളെയും ക്രമസമധാന ചുമതലയുള്ള എഡിജിപി ചുമതലപ്പെടുത്തിരുന്നു. പരാതിയിൽ ചൂണ്ടി കാട്ടിയ കാര്യങ്ങൾ ഗൗരവമായി പരിഗണിച്ച് ആവിശ്യമായ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്ക് നല്കിയ കത്തിൽ പ്രതിപാദിക്കുന്നു.