anugrahavision.com

കാട്ടാനയുടെ ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം: എസ്ഡിപിഐ അനുശോചനം രേഖപ്പെടുത്തി

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറ മാൻ മുകേഷ് കൊല്ലപ്പെട്ടതിൽ എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കാട്ടാനകളുടെ ആക്രമണ സംഭവങ്ങൾ കേരളത്തിൽ തുടർക്കഥയായി വരികയാണ്. വനം വകുപ്പും മറ്റു സർക്കാർ സംവിധാനങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ തുടർക്കഥയായി മാറുന്നത് . കൃത്യനിർവഹണത്തിനിടെ പത്ര ഫോട്ടോഗ്രാഫർക്കുണ്ടായ ദാരുണ അനുഭവം നിസാരമായി കണ്ടുകൂടാ. തുടർന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ സമയോചിതമായി ഇടപെടണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുകേഷിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം, ജനറൽ സെക്രട്ടറി അലവി കെ.ടി, വൈസ് പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി , ഓർഗനൈസിംഗ് സെക്രട്ടറി ബഷീർ കൊമ്പം എന്നിവർ സംസാരിച്ചു.

Spread the News
0 Comments

No Comment.