anugrahavision.com

വാളയാറിലെ ആൾക്കൂട്ട കൊല സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം.

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്‌ഗഡ്‌ സ്വദേശി രാം നാരായണൻ ഭയ്യർ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കൾക്ക് കേരള ഗവണ്മെന്റ് ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവിശ്യപ്പെട്ട് ലഭിച്ച പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഉചിത നടപടികൾക്ക് പാലക്കാട് ജില്ലാ കളക്ടർക്ക് കൈമാറി കൈമാറി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും അധികം മർദ്ദനമേറ്റ ശരീരം ആദ്യമായിട്ടാണ് കാണുന്നതെന്ന് കൊല്ലപ്പെട്ടയാളുടെ മൃത ദേഹം പോസ്റ്റ്മോർട്ടം ചെയ്ത തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ. ഹിതോഷ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. മരിച്ച് കഴിഞ്ഞിട്ടും മൃതദേഹത്തിന് നേരെ വീണ്ടും ആക്രമണം അഴിച്ച് വിട്ടത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു പെറ്റി കേസ് പോലും കൊല്ലപ്പെട്ടയാൾക്ക് എതിരെ ഇല്ലാത്തതാണ്. കുടുംബം പോറ്റാൻ കേരളത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് രാം നാരായണൻ ഭയ്യാർ എത്തിയത്. ഇത്തരം കാര്യങ്ങൾ സർക്കാർ പരിശോധിച്ച് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാറിന്റെ കുടുംബത്തിന് മതിയായ നഷ്ട്ടപരിഹാര തുക കേരള ഗവണ്മെന്റ് നൽകണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്Img 20251128 Wa0224(4).

Spread the News

Leave a Comment