പെരിന്തൽമണ്ണ. ആനമങ്ങാട് ചേലാമലയിൽ വൻ തീ പിടുത്തം, അലിഗഡ് യൂണിവേഴ്സിറ്റി അടക്കം സ്ഥിതിചെയ്യുന്ന ചേലാമലയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് മലയിലെ മരങ്ങൾ മുഴുവൻ കത്തി പടരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഫയർ എൻജിനു പോലും എത്താൻ സാധിക്കാത്ത മലയിലാണ് തീ കത്തി കൊണ്ടിരിക്കുന്നത് . സമീപപ്രദേശത്തായി നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. പെരിന്തൽമണ്ണ പോലീസിൽ നാട്ടുകാർ വിവരമറിയിച്ചതിന് തുറന്ന് പോലീസ് അങ്ങോട്ട് തിരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ ഫയർ യൂണിറ്റും ചേലാമലയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഏതായാലും വൻ അഗ്നിബാധയാണ് ചേലാമലയിൽ ഉണ്ടായിരിക്കുന്നത്
No Comment.