anugrahavision.com

തൂലിക നവംബർ ലക്കം പ്രകാശനം ചെയ്തു

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ തൂലിക ഡിജിറ്റൽ പത്രം നവംബർ ലക്കത്തിൻ്റെ പ്രകാശന കർമ്മം പാലക്കാട് വിക്ടോറിയ കോളേജിലെ പ്രൊഫസറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ: സി. ബാലസുബ്രഹ്മണ്യൻ നിർവ്വഹിച്ചു.എം.പി.ടി.എ പ്രസിഡൻ്റ് എം.എ രജനി അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു. ഒറ്റപ്പാലം ബി ആർ സി യിലെ സി.ആർ.സി.സി മാരായ എ.പി ശ്രീജ, കെ.സുനിത, സെപ്ഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം കെ.രാജി, സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്കൂൾ ലീഡർ കെ.ജിഷ്ണ, പി.ബി ശിവാനി, സ് റ്റുഡൻ്റ് എഡിറ്റർ ടി.എസ് സഞ്ജീവ്, പി.ഹർഷ എന്നിവർ സംസാരിച്ചു. നവംബർ മാസത്തെ G K ക്വിസ് വിജയികളെയും വിവിധ മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു

Spread the News

Leave a Comment