anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വടകര ഡിവൈഎസ്പി ഉമേഷിനെ സസ്പെൻഡ് ചെയ്തു

പാലക്കാട്. ചെർപ്പുളശ്ശേരി എസ് എച്ച് ഒ ബിനു തോമസിന്റെ മരണവും തുടർന്ന് അദ്ദേഹം എഴുതിയ കത്തും പുറത്തുവന്നതോടെ പ്രതിക്കൂട്ടിൽ ആയ  വടകര ഡിവൈഎസ്പി ഉമേഷിനെ സസ്പെൻഡ് ചെയ്തു. നേരത്തെ തന്നെ അവധിയിൽ പ്രവേശിച്ച ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി  പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വടക്കാഞ്ചേരിയിൽ ഒരു യുവതിയെ ഉമേഷ് നിരന്തരമായി പീഡിപ്പിച്ച വസ്തുതകളാണ് ബിനു തോമസ് തന്റെ ആത്മഹത്യ കുറിപ്പിൽ വിവരിച്ചത്. ഇതിൽ പോലീസ് അന്വേഷണം നടത്തുകയും വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് പോലീസ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ പേരിലാണ് നടപടി. ഉമേഷിനെതിരെ കേസെടുക്കുമെന്നും സൂചനയുണ്ട്.

Spread the News

Leave a Comment