anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നഗരസഭയിൽ ഡിവിഷൻ 8 ൽ വിജയം ഉറപ്പിച്ച് ഇസാക്ക്

ചെർപ്പുളശ്ശേരി. നഗരസഭയുടെ എട്ടാം ഡിവിഷനിൽ ഇസ്ഹാഖ് യുഡിഎഫിന്റെ കരുത്തനായ സ്ഥാനാർത്ഥിയാണ്. ഡിവിഷൻ നോക്കിയല്ല ഇസാക്ക് മത്സരത്തിന് ഇറങ്ങുന്നത്. പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലും ഇദ്ദേഹം നിത്യ സന്ദർശകനാണ്. ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഏതു സമയത്തും ഇദ്ദേഹത്തെ സമീപിക്കാം എന്നതാണ് പൊതുപ്രവർത്തനത്തിൽ ഇസാക്കിന്റെ മാതൃക. അതുകൊണ്ടുതന്നെ മത്സരം എന്നത് ഇസാക്കിന്റെ നിഘണ്ടുവിൽ ഇല്ല. നിലവിൽ കൗൺസിലറും നഗരസഭയിലെ പ്രതിപക്ഷ നേതാവുമാണ് ഇസാക്ക്Fb Img 1763993555531

ചെർപ്പുളശ്ശേരി നഗരസഭയുടെ സാംസ്കാരിക കേന്ദ്രമാണ് കാറൽമണ്ണ. ചെണ്ടമേളം, കഥകളി, ക്ഷേത്രോത്സവങ്ങൾ, തർക്കങ്ങൾ എല്ലാം ഇസാക്കിന് ഒരുപോലെയാണ്. ജാതിമത വ്യത്യാസമില്ലാതെ ഏവരെയും തന്റെ സഹോദരങ്ങളെപ്പോലെ കാണാനും അവരെ ചേർത്തുനിർത്താനും ഇദ്ദേഹത്തിന്റെ കഴിവ് അംഗീകരിക്കേണ്ടത് തന്നെയാണ്. വികസനത്തിന്റെ കാര്യത്തിൽ നിരവധിയായ പദ്ധതികൾ തന്റെ ഡിവിഷനുകളില്‍ എത്തിക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന പൊതുപ്രവർത്തന രീതി എടുത്തു പറയേണ്ടതാണ്. ചെറുപ്പം തൊട്ടേ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും, പ്രചാരകനുമാണ് ഇസാക്ക്. ഏറ്റവും മികച്ച ഭൂരിപക്ഷം ഉണ്ടാക്കുക എന്നത് മാത്രമാണ്  തന്റെ ലക്ഷ്യം എന്നും, നിരവധിയായ പ്രവർത്തനങ്ങൾ നടത്താൻ ഉണ്ടെന്നും ഇത്തവണ യുഡിഎഫ് ചെർപ്പുളശ്ശേരി നഗരസഭയിലും, മെയ് മാസത്തിൽ കേരളത്തിലും അധികാരത്തിൽ എത്തുമെന്നും അതോടെ നിരവധി വികസനങ്ങൾ ചെർപ്പുളശ്ശേരി നഗരസഭയിലും തന്റെ എട്ടാം ഡിവിഷനിലും ഉണ്ടാകുമെന്നും ഇസാക്ക് പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന ഇസാക്ക് സമയം കിട്ടുമ്പോൾ എല്ലാം നഗരസഭയിലെ മറ്റ് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാനും മറ്റു ഡിവിഷനുകളിലും എത്താറുണ്ട്.

Spread the News

Leave a Comment