anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ബ്രഹ്മദത്തൻ റോഡിന് ശാപമോക്ഷം… റോഡ് ടാറിങ് ഉടൻ

ചെർപ്പുളശ്ശേരി. സർക്കാർ ഹയർസെക്കൻഡറി സ്കൂളിനെയും, പുത്തൻ ആൽക്കൽ ഭഗവതി ക്ഷേത്രത്തിലനെയും ബന്ധിപ്പിക്കുന്ന ബ്രഹ്മദത്തൻ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ ആയിട്ട് വർഷങ്ങളായി. ഹൈസ്കൂളിന്റെ മുൻവശത്തിൽ നിന്നും എ കെ ജി റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡാണ് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത വിധത്തിലും, കുട്ടികൾക്ക് പോലും നടക്കാൻ പറ്റാത്ത അവസ്ഥയിലും പൊട്ടി പൊളിഞ്ഞു കിടക്കുന്നത്. എന്നാൽ നഗരസഭ പ്രത്യേക താല്പര്യമെടുത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ടാറിങ് പൂർത്തിയാക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പണി തുടങ്ങി കഴിഞ്ഞു. പതിനാലാം വാർഡിൽ പെട്ട ഈ റോഡ് പെട്ടെന്ന് പൂർത്തീകരിച്ച് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് നഗരസഭ കൗൺസിലർ ഷഹനാസ് ബാബു അറിയിച്ചു.

Spread the News

Leave a Comment