ചെർപ്പുളശ്ശേരി. 78 സ്കൂളുകളിൽ നിന്നായി 3500 കുട്ടികൾ പങ്കെടുക്കുന്ന ഷോർണൂർ ഉപജില്ലാ കലോത്സവം നവംബർ 10 മുതൽ 4 ദിവസങ്ങളിലായി മാരായമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പത്തിന് രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനം വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഷൊർണൂർ എംഎൽഎ പി മമ്മി കുട്ടി അധ്യക്ഷതവഹിക്കും. മദ്ദള ചക്രവർത്തി ചെർപ്പുളശ്ശേരി ശിവൻ മുഖ്യാതിഥിയായി പങ്കെടുക്കും.