anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആനമങ്ങാട് കുന്നിൻമേൽ ഭഗവതി ക്ഷേത്രത്തിൽ കളം പാട്ടിന്റെ മുന്നോടിയായി ശുദ്ധിക്രിയകൾ തുടങ്ങി

പെരിന്തൽമണ്ണ. വള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നായ ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ കളം പാട്ടിനോട് അനുബന്ധിച്ച് ശുദ്ധിക്രിയകൾ തുടങ്ങി. ശുദ്ധികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി എടത്തറ മൂത്തേടത്ത് നാരായണൻ നമ്പൂതിരി, മുണ്ടനാട് ശങ്കരൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
ഇന്നു വൈകിട്ട്  ദീപാരാധനക്ക് ശേഷം
വാസ്തുബലി, വാസ്തു കലശം, വാസ്തു ഹോമം, പ്രാസാദശുദ്ധി ക്രിയകൾ  നടത്തി.
വെള്ളിയാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ത്വരിത ഗായത്രി മന്ത്രം കൊണ്ട്1008ഉരു നെയ്യ് ജപിച്ച് ഹോമിക്കുന്ന ചടങ്ങുകളും നടക്കും.  ബിംബശുദ്ധി, ധാര, 25 കലശം ആടിയ ഉച്ചപൂജ, ശ്രീഭൂതബലി, എന്നിവയ്ക്ക് ശേഷം 9 മണിയോടെ സമാപിക്കും. ക്ഷേത്രത്തിൽ വരുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

Spread the News

Leave a Comment