anugrahavision.com

മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങളെ ആദരിച്ചു*

പാലക്കാട്   സ്വ ച്ഛ് സർവേക്ഷൺ, ജിഎഫ്സി – സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങളെ ആദരിച്ചു. ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി മികച്ച റാങ്ക് കരസ്ഥമാക്കിയ ജില്ലയിലെ നഗരസഭകളായ ഷൊർണൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം നഗരസഭകളെയും, ബ്ലോക്ക് തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ചിറ്റൂർ, തൃത്താല, മലമ്പുഴ ബ്ലോക്കുകളെയുമാണ് ആദരിച്ചത്. ഹരിത ഓണം ക്യാമ്പയിനിന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തിയ അകത്തേത്തറ, നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകളെയും, നഗരസഭകളിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒറ്റപ്പാലം നഗരസഭയെയും, ക്യാമ്പയിനുകളുടെ ഭാഗമായി മികച്ച പ്രകടനം നടത്തിയ യങ് പ്രൊഫഷണലുകളെയും, ഉദ്യോഗസ്ഥരെയും പരിപാടിയിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി വരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ രാമൻകുട്ടി, നവകേരളം ജില്ലാ കോർഡിനേറ്റർ പി സൈതലവി, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഹമീദ ജലീസ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സി ദീപ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ നഗരസഭകളിൽ നിന്നുള്ള ചെയർപേഴ്സൺമാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, നവകേരളം- ശുചിത്വ മിഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Spread the News

Leave a Comment