വെള്ളിനേഴി. വാദ്യ കുലപതിയും സംഗീത നാടക അക്കാദമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ വീട്ടിൽ പാലക്കാട് ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി എ വിജയരാഘവൻ സന്ദർശനം നടത്തി. ഇന്നു രാവിലെ നടന്ന സന്ദർശനത്തിൽ പി മമ്മിക്കുട്ടി എം എൽ എ,എം ആർ മുരളി, ഒ കെ സെയ്തലവി, കെ ശ്രീധരൻ തുടങ്ങിയവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. എല്ലാ വിജയാശംസകളും നേർന്നാണ് മട്ടന്നൂർ എ വിജയരാഘവനെ യാത്രയാക്കിയത്. എ വിജയരാഘവന്റെ റോഡ് ഷോ വെള്ളിനേഴി പഞ്ചായത്തും കടന്ന് ചളവറ പഞ്ചായത്തിലൂടെ ചെർപ്പുളശ്ശേരിയിൽ വൈകുന്നേരം 5 മണിക്ക് എത്തിച്ചേരും
No Comment.