ഷോർണൂർ എസ് എൻ ഡി പി ഒറ്റപ്പാലം താലൂക്ക് യൂണിയൻ നേതാവ് വി പി ചന്ദ്രൻ നിര്യാതനായി. സംഘടനാരംഗത്തും വ്യാപാര രംഗത്തും സജീവ സാന്നിധ്യമായിരുന്നു ചന്ദ്രൻ. രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചന്ദ്രൻ. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.ബിഡിജെഎസ് സംസ്ഥാന നേതാവായിരുന്നു. ചന്ദ്രന്റെ മരണവാർത്തയറിഞ് കൊച്ചി ആശുപത്രിയിലേക്കും ചന്ദ്രന്റെ വീട്ടിലേക്കും നേതാക്കൾ അടക്കം നിരവധി ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിക്കും.
No Comment.