ചെറുപ്പുളശ്ശേരി. നഗരസഭയുടെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ജനപങ്കാളിത്തത്തോടുകൂടി വിവിധ പദ്ധതികളുടെ ആവിഷ്കാരം നടത്തുന്നതിനും ചെർപ്പുളശ്ശേരി നഗരസഭയുടെ വികസന സദസ്സ് രാവിലെ 9 30ന് ചൈതന്യ കൺവെൻഷൻ സെന്ററിൽ കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഷോർണൂർ എം എൽ എ പി മമ്മി കുട്ടി അധ്യക്ഷതവഹിക്കും നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ നഗരസഭാ സെക്രട്ടറി വി ടി പ്രിയ എന്നിവർ പ്രസംഗിക്കും. വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ട ആളുകൾ ആശയവിനിമയം നടത്തും. ബഹുജന പങ്കാളിത്തത്തോടെയാണ് വികസന സദസ്സ് നടത്തുന്നതെന്ന് നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ അറിയിച്ചു.