anugrahavision.com

ചെർപ്പുളശ്ശേരി ഉപജില്ല കലോത്സവം പി മമ്മിക്കുട്ടി എ എൽ എ ഉദ്ഘാടനം ചെയ്യും

ചെർപ്പുളശ്ശേരി. നാല് ദിവസങ്ങളിലായിട്ടാണ് ചെർപ്പുളശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ലാ കലോത്സവം  അരങ്ങേറുന്നത്. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 30 ന് രാവിലെ 10 മണിക്ക് ഷോർണൂർ എം എൽ എ പി മമ്മിക്കുട്ടി നിർവഹിക്കും. ചടങ്ങിൽ ഒറ്റപ്പാലം എം എൽ എ കെ പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.  എട്ടു പ്രധാന വേദികളും 12 ചെറുവേദികളുമാണ് കലോത്സവത്തിന് ഒരുക്കിയിട്ടുള്ളത്.   ഉപജില്ലയിലെ 80 ലധികം സ്കൂളുകളിൽ നിന്നായി 6000 ത്തിൽ അധികം കുട്ടികളാണ് നാല് ദിവസത്തെ കലോത്സവത്തിൽ പങ്കെടുക്കുന്നത്. മത്സരാർത്ഥികൾക്കുള്ള ഭക്ഷണമടക്കം വിപുലമായ ഏർപ്പാടുകൾ ആണ് കലോത്സവവുമായി ബന്ധപ്പെട്ട് ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയിട്ടുള്ളതെന്ന് നഗരസഭ ചെയർമാനും കലോത്സവത്തിന്റെ  മുഖ്യ സംഘാടകനുമായ പി രാമചന്ദ്രൻ പറഞ്ഞു. ഏറ്റവും കുറ്റമറ്റ രീതിയിൽ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും  സമയബന്ധിതമായി തന്നെ പരിപാടികൾ നടത്തുന്നതിനും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും പി രാമചന്ദ്രൻ അറിയിച്ചു.

Spread the News

Leave a Comment