പാലക്കാട്: സി എ എ ഭരണഘടനാ വിരുദ്ദം, സി എ എ ഉടൻ പിൻവലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച സമര രാത്രിയുടെ ഭാഗമായി പാലക്കാട് ജില്ലാ കമ്മറ്റി ഷൊർണൂർ റയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, ജില്ലാ ജന. സെക്രട്ടറി അലവി കെ ടി, ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി, ജില്ലാ ട്രഷറർ അലി കെ ടി ,ജില്ലാ കമ്മറ്റിയംഗം മജീദ് ഷൊർണൂർ, ഷൊർണൂർ മണ്ഡലം പ്രസിഡണ്ട് റഹീം തൂത, സെക്രട്ടറി സിദ്ദീഖ്
ഷൊർണൂർ ,പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് സൈതലവി വല്ലപ്പുഴ, സെക്രട്ടറി നാസർ കാരക്കുത്ത്, ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് മുഹമ്മദലി എന്ന മാനു എന്നിവർ നേതൃത്വം നൽകി
No Comment.