ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യമേള പി.ടി.എ പ്രസിഡൻ്റ് കെ.ഷിജി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു. പതിനെട്ട് വർഷമായി സ്കൂളിൽ പാചക തൊഴിലാളിയായി ജോലി ചെയ്തു വരുന്ന കെ.പാറുക്കുട്ടിയെ ആദരിക്കുകയും ചെയ്തു.കുട്ടികൾ വീട്ടിൽ നിന്ന് പോഷക സമൃദ്ധമായ നാടൻ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവരുകയും പരസ്പരം പങ്കുവെയ്ക്കുകയും ചെയ്തു