വാണിയംകുളം. ചുനങ്ങാട് വച്ച് നടന്ന ഒറ്റപ്പാലം സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ വാണിയംകുളം ടി.ആർ.കെ. സ്ക്കൂൾ ജേതാക്കളായി.824 പോയിന്റ് നേടിയാണ് ടി.ആർ.കെ അഗ്രിഗേറ്റ് ഒന്നാമത് എത്തിയത്. ശാസ്ത്ര മേള, ഗണിത മേള, പ്രവർത്തിപരിചയ മേള, ഐ.ടി മേള, സാമൂഹ്യ ശാസ്ത്ര മേള എന്നീ വിഭാഗങ്ങളിലാണ് മേള സംഘടിപ്പിക്കപ്പെട്ടിരുന്നത്.
ഇതിൽ ഐ.ടിയിലും, പ്രവർത്തിപരിചയ മേളയിലും ഫസ്റ്റ് അഗ്രിഗേറ്റും, ഗണിത ശാസ്ത്ര മേളയിൽ അഗ്രിഗേറ്റും സെക്കന്റും ആണ് ടി.ആർ.കെ നേടിയത്. ശാസ്ത്ര മേളയിലെ ജേതാക്കളെ സ്ക്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപകൻ സി. കലാധരന്റെ നേതൃത്വത്തിൽ ആദരിച്ചു. കൂടാതെ ഓണപരീക്ഷയിൽ ക്ലാസ്സ് തലതിൽ ഒന്നാമതെത്തിയ വിദ്യാർത്ഥികളെ ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ഷീൽഡും മെഡലും നൽകി ആദരിച്ചു.