പാലക്കാട്പm. പ്രവർത്തന മികവിനുള്ള ഐഎസ്ഒ (ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റേഡൈസേഷൻ) അംഗീകാരം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് (സി.ഡി.എസ്) ലഭിച്ചു. ഓഫീസ് പ്രവർത്തനം, ഹെൽപ്പ് ഡെസ്‌ക്, ഫയലുകളുടെ ക്രമീകരണം, സമയബന്ധിത സേവനം, പൊതുജന സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനമാണ് അംഗീകാരത്തിന് പരിഗണിച്ചത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.എം സലീം, കുടുബശ്രീ സി ഡി എസ് ചെയർപേഴ്സൺ രജനിപ്രിയ എന്നിവർ അംഗീകാരപത്രം ഏറ്റു വാങ്ങി. ഐഎസ്ഒ കോർഡിനേറ്റർ ദിവ്യ, സി ഡി എസ് അംഗങ്ങളായ അലീന,ഗോപിക,അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.