anugrahavision.com

ആനന്ദ ലഹരിയിൽ ആറാടിച്ച എൻ ജെ നന്ദിനിയുടെ സംഗീത കച്ചേരി

ചെർപ്പുളശ്ശേരി. പുത്തനാല്‍ക്കൽ  ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിൽ എൻ ജെ നന്ദിനി  അവതരിപ്പിച്ച സംഗീതകച്ചേരി ആസ്വാദകർക്ക് നവ്യാനുഭൂതി പകർന്നു. പാരമ്പര്യമായി കിട്ടിയ സംഗീത വാസനയെ സാധകം   കൊണ്ടും ജ്ഞാനം കൊണ്ടും ഉജ്ജ്വലിപ്പിക്കുന്നതിന്റെ ഉദാഹരണമായി എൻ ജെ നന്ദിനിയുടെ കച്ചേരി. സരസീരുഹാസന.. പ്രിയേ… എന്ന നാട്ട രാഗ കൃതിയിലാണ് തുടക്കം. മായാമളവ ഗൗളയിൽ മേരു സമാന.. എന്ന ത്യാഗരാജ കൃതി ആലാപനത്തിന്റെ ഗരിമ പകർന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി രാഗ കീർത്തനം ആണ് വിസ്തരിച്ചു പാടിയത്. വെച്ചൂർ ഹരിഹര അയ്യരുടെ പൗത്രിയാണ് എൻ ജെ നന്ദിനി.  ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ സംഗീത വിഭാഗം പ്രൊഫസർ ആണ്  എൻ ജെ നന്ദിനി. Img 20250930 Wa0227

കുമാരി പ്രിയാ ദത്ത വയലിൻ, ബാലകൃഷ്ണ കാമത്ത് മൃദംഗം, രമേശ് വെള്ളിനേഴി മുഖർശംഖ് എന്നിവയിൽ പക്കമേളമൊരുക്കി.

Spread the News

Leave a Comment