anugrahavision.com

അവാർഡ് വേണോ അവാർഡ്… അവാർഡുകൾ കൊട്ടയിൽ കൊടുക്കപ്പെടും

കൊച്ചി. പുരസ്കാരങ്ങൾ, അവാർഡുകൾ എന്നിവ സംഘടിപ്പിച്ചു കൊടുക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നതായി ആളുകൾ പരാതിപ്പെടുന്നു. ഇത്തരത്തിലുള്ള അവാർഡുകൾ ലഭിക്കുക വഴി സോഷ്യൽ മീഡിയയിൽ താരങ്ങൾ ആവാം എന്നതാണ് അവാർഡ് നൽകുന്നവരുടെ കണ്ടെത്തലുകൾ. കടലാസ് സംഘടനകൾ ആണ് ഇത്തരത്തിൽ അവാർഡുകൾ കൊടുക്കുന്നത്. 10000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡുകൾ നിങ്ങൾക്ക് വേണമെങ്കിൽ 50,000 രൂപ നിങ്ങൾ മുടക്കേണ്ടതായി വരും. മീഡിയകളിൽ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങളും അടക്കം വാഗ്ദാനം ചെയ്താണ് അവാർഡുകളിൽ ആളുകളെ ഇത്തരക്കാർ വീഴിക്കുന്നത്. ഏതെങ്കിലും ഒരു വീടിന്റെ കോലായിൽ വച്ച് അവാർഡുകൾ നൽകുകയും അതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്. ഈ സംഘാടകർക്ക് പ്രതിഫലമായി ഒരു തുക കിട്ടുന്നതോടൊപ്പം ഇവർക്ക് മറ്റു സ്ഥലങ്ങളിൽ ഇതുപോലെ അവാർഡുകൾ സംഘടിപ്പിക്കുന്ന ആളുകളിൽ നിന്നും പുരസ്കാരങ്ങൾ ലഭിക്കും എന്നതും ഇവരുടെ ചെയ്തികൾക്ക് ആക്കം കൂട്ടുന്നു. ചില സെമിനാറുകൾ,  സിമ്പോസിയങ്ങൾ എന്നിവയും യാതൊരു മാനദണ്ഡവും ഇല്ലാതെ ഇവർ നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.. മാധ്യമങ്ങളെ കൂട്ടുപിടിച്ച് പരിപാടികൾ നടത്തുന്നതിന് പ്രാദേശിക മാധ്യമപ്രവർത്തകർക്കും ഇവർ അവാർഡുകൾ നൽകുന്നുണ്ട്. കൂടാതെ മറ്റ് പാരിതോഷികങ്ങളും ഇവർ നൽകുന്നു എന്നതാണ് അറിയാൻ കഴിയുന്നത്.. ഏതായാലും തഴച്ചു വളരുന്ന വലിയൊരു ബിസിനസ് മേഖലയാണ്n അവാർഡുകൾ സംഘടിപ്പിക്കുന്നതിലൂടെ കേരളത്തിൽ നടപ്പാക്കുന്നത് എന്നതാണ് നഗ്നമായ സത്യം.. പുരസ്കാരങ്ങൾ കിട്ടുന്നവർ സമൂഹത്തിലെ പ്രാഞ്ചിമാരായത് കൊണ്ട് തന്നെ ആരും ഇവർക്കെതിരെ യാതൊരുവിധ ശബ്ദങ്ങളും ഉണ്ടാക്കില്ല എന്നതും ഇവരുടെ കൃഷി വികസിപ്പിക്കാൻ കാരണമാകുന്നു.

Spread the News

Leave a Comment