ചെർപ്പുളശ്ശേരി. സാങ്കേതിക വിദഗ്ധരെ അണിനിരത്തി വികസനരേഖ സമർപ്പിക്കുമ്പോൾ ജനങ്ങൾക്ക് പറയാനുള്ളത് ഇതാണ്…. ഏത് സമയത്തും യാത്രക്കാരുടെ തലയിലേക്ക് പൊട്ടി വീഴാവുന്ന ബസ്റ്റാൻഡ് കെട്ടിടം തല ഉയർത്തി ചെർപ്പുളശ്ശേരിയിൽ നിൽക്കുകയാണ്. കോൺക്രീറ്റ് പാളികൾ അടർന്നുവീണു താഴെയുള്ള കടകളെല്ലാം ഒഴിപ്പിച്ചപ്പോഴും യാത്രക്കാരുടെ തലയിലേക്ക് കോൺക്രീറ്റ് പാളികൾ അടർന്നുവീണുകൊണ്ടിരിക്കുന്ന ഈ കെട്ടിടം പൊളിച്ചു മാറ്റാനുള്ള സാങ്കേതിക അർത്ഥങ്ങൾ ചികയുകയാണ് നഗരസഭ. കോടതിവിധി ഉണ്ടെന്നാണ് പുതിയ മൊഴി. എന്നാൽ ഒരു വർഷത്തോളമായി കോൺക്രീറ്റ് പാളികൾ അടർന്നുവീണുകൊണ്ട് യാത്രക്കാരെ ദുരിതത്തിൽ ആക്കുന്ന ഈ ബസ്റ്റാൻഡ് കെട്ടിടം എന്തുകൊണ്ട് പൊളിച്ചു മാറ്റുന്നില്ല എന്നതാണ് ജനങ്ങളുടെ ചോദ്യം?.നഗര നവീകരണവും വികസനരേഖയും എല്ലാം നഗരസഭ നടത്തുമ്പോഴും പുതിയ ബസ്റ്റാന്റിലേക്ക് ബസ്സുകളെ മാറ്റാനോ അല്ലെങ്കിൽ തന്നെ യാത്രക്കാരെ മാറ്റിനിർത്താനോ..ഇതൊന്നും തടസ്സമല്ല എന്നതാണ് വസ്തുത. സാങ്കേതികത പറഞ്ഞ് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന നഗരസഭ കെട്ടിടം പൊളിച്ചു മാറ്റിയില്ലെങ്കിലും അവിടെ നിൽക്കുന്ന യാത്രക്കാരെ എങ്കിലും മാറ്റാനുള്ള നടപടി എന്തുകൊണ്ട് നടത്തുന്നില്ല എന്നതാണ് നാട്ടുകാരുടെ ചോദ്യം?