anugrahavision.com

ഏലംകുളം പഞ്ചായത്ത് യുവ അധ്യാപക കൂട്ടായ്മ യു.പി ക്ലാസ് വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു*

മുതുകുർശ്ശി: ഏലംകുളം പഞ്ചായത്ത് യുവ അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച യു.പി ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള “പ്രഥമ പ്രശാന്ത് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻറ്” വെള്ളിയാഴ്ച ‘സോക്കർ ഹോളിക്ക് അരീന’ മുതുകുർശ്ശിയിൽ വച്ച് നടന്നു.

പരിപാടിയുടെ ഉദ്ഘാടനം ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.സുകുമാരൻ നിർവ്വഹിച്ചു. ഏലംകുളംഗ്രാമപഞ്ചായത്ത് മെമ്പർ ഗിരിജ അധ്യക്ഷയായിരുന്നു.
സേതു,
എഡ്വിൻ , ഷഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു. സരീഷ് സ്വാഗതവും, സുമിത്ത് നന്ദിയും പറഞ്ഞു.

മത്സരത്തിൽ A.U.P.S എരവിമംഗലം വിജയികളായി. A.M.U.P.S ചേലക്കാട് റണേഴ്സ് ആയി. മത്സരത്തിൽ 6 വിദ്യാലയങ്ങൾ പങ്കെടുത്തു.

സമ്മാനദാന ചടങ്ങ് രാജുവിൻ്റെ അധ്യക്ഷതയിൽ ഏലംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ആർ മനോജ് ഉദ്ഘാടനം നിർവ്വഹിച്ചു. ലത്തീഫ്, റഷീദ്, സബിൻ, ഇക്ബാൽ , പ്രവീൺ എന്നിവർ ആശംസകളറിയിച്ചു. ജയകുമാർ മാസ്റ്റർ സ്വാഗതവും, സുജിത് നന്ദിയും പറഞ്ഞു.

Spread the News
0 Comments

No Comment.