പാലക്കാട്.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ചിറ്റൂർ, പാലക്കാട് താലൂക്കുകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 615 കേസ്സുകളിൽ നിന്ന് 8,65,250 രൂപ പിഴ ഈടാക്കി. എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ സി.എസ്. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ 6 സ്‌ക്വാഡുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയത്.
പ്രധാനമായും സ്റ്റേജ് കാര്യേജ്, ആംബുലൻസ് എന്നിവ കേന്ദ്രികരിച്ചാണ് പരിശോധനകൾ നടന്നത്. ഹൈവേകളിലെ ലൈൻ ട്രാഫിക്, അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ്, ആംബുലൻസുകളിലെ ലൈറ്റുകൾ, രജിസ്ട്രേഷൻ നമ്പർ ശരിയായ വിധം പ്രദർശിപ്പിക്കാത്തത്, കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുവാനുള്ള സീബ്രാക്രോസ്സിങ്ങിൽ വാഹനം നിർത്തുക, അലക്ഷ്യമായി അശ്രദ്ധമായി വാഹനം പാർക്കിങ് ചെയ്യുക എന്നിവയും പരിശോധിച്ചു. റോഡപകടങ്ങൾ കുറയ്ക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
No Comment.