ചെർപ്പുളശ്ശേരി : മാസങ്ങളായി പ്രവർത്തനം നിലച്ച് കിടക്കുന്ന ചെർപ്പുളശ്ശേരി സ്റ്റാൻഡിലെ ഹൈമാസ്സ് ലൈറ്റ് പ്രവർത്തനയോഗ്യമാക്കാൻ ശ്രമിക്കാതെ ചെർപ്പുളശ്ശേരിയെ ഇരുട്ടിലാക്കിയ ഇടതുപക്ഷ നഗരസഭ ഭരണം പരിപൂർണ പരാജയമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് എം.എം.ഷാജി.
പതിനായിരക്കണക്കിന് യാത്രക്കാരും നാട്ടുകാരും യാത്രക്കായി ആശ്രയിക്കുന്നതാണ് ചെർപ്പുളശ്ശേരിയിലെ ബസ്സ്റ്റാൻഡ്. മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത ഇടതുപക്ഷ ഭരണസമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മാസങ്ങളായി പ്രവർത്തനം നിലച്ച ഹൈമാസ്സ് ലൈറ്റിന് യുവമോർച്ച മണ്ഡലം കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു.
ഹൈമാസ്സ് ലൈറ്റ് പ്രവർത്തനയോഗ്യമാക്കുന്നതുവരെ ശക്തമായ പ്രതിഷേധങ്ങൾക്ക് യുവമോർച്ച നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് സ്മിത.വി.എസ് ,ജനറൽ സെക്രട്ടറിമാരായ വിനോദ് കണ്ണാട്ടിൽ, ടി.കൃഷ്ണകുമാർ നേതാക്കളായ
കെ.അജീഷ്,
പി.വിജീഷ്, ടി. പ്രസാദ്, ബി. കൃഷ്ണപ്രസാദ്, എൻ.കവിത, വി.പി. നാരായണൻകുട്ടി
എന്നിവർ നേതൃത്വം നൽകി