ന്യൂഡൽഹി മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ പ്രകാശ് ജാവദേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിലെ അവഗണനയെ തുടര്‍ന്നാണ് താന്‍ ബിജെപിയിലേക്ക് മാറുന്നതെന്ന് പത്മജ പ്രതികരിച്ചു. കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ. കേരളം ഭരിച്ച രണ്ട് മുഖ്യമന്ത്രിമാരുടെ മക്കളാണ് ബിജെപിയിലെത്തിയത്. നേരത്തെ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപിയിൽ ചേർന്നിരുന്നു.
വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ പറയുന്നു. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ രണ്ടു തവണകളിലായി തൃശ്ശൂരില്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2004-ല്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്.
No Comment.