anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശ്വേതാ മേനോന് പിന്തുണയുമായി ആരാധകരും താരങ്ങളും..

കൊച്ചി. ചലച്ചിത്ര താരം ശ്വേതാ മേനോന് പിന്തുണയുമായി ആരാധകരും ചലച്ചിത്ര താരങ്ങളും അണിനിരക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശ്വേതാ മേനോൻ നെതിരെ പോലീസ് കേസെടുത്തത്. ഒരാൾ കൊടുത്ത സ്വകാര്യ പരാതിയിൽ ശ്വേതാ മേനോൻ നിരവധി വീഡിയോകളിൽ അശ്ലീലമായി അഭിനയിച്ചെന്നും ഇതെല്ലാം കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും കാണിച്ചായിരുന്നു പരാതി. ഈ പരാതിയിലാണ് പോലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇയാൾ പരാതിയിൽ പറയുന്ന കളിമണ്ണ്,, പാലേരി മാണിക്യം, കാമസൂത്രയുടെ പരസ്യം എന്നിവ എല്ലാം തന്നെ വർഷങ്ങൾക്കു മുമ്പ് സെൻസർ ചെയ്തു ഇറക്കിയതും ധാരാളമാളുകൾ കണ്ടതുമായ ചിത്രങ്ങളാണ്. ഒരു താരം എന്ന നിലയിൽ പ്രൊഡ്യൂസറും ഡയറക്ടറും പറയുന്ന ചിത്രങ്ങളിൽ കരാർ ഒപ്പിടുകയും അതനുസരിച്ച് കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ അഭിനയിക്കുകയും ചെയ്യുക എന്നത് ഏതൊരു താരത്തിന്റെയും അവകാശവും കർത്തവ്യവുമാണ്. ഇങ്ങനെ ചെയ്ത ചിത്രങ്ങളെ കുറിച്ചാണ് പരാതിക്കാരൻ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിൽ യാതൊരു കഴബും ഇല്ലെന്നും അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനുള്ള ചിലരുടെ അസഹിഷ്ണുതയാണ് ഇത്തരത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പരാതിയുടെയും അടിസ്ഥാനം എന്ന് നടനായ രവീന്ദ്രൻ ചലച്ചിത്ര നടി മാല പാർവതി എന്നിവർ പറഞ്ഞു. ഒരു ചലച്ചിത്ര നടിയുടെ അവകാശങ്ങൾക്ക് അപ്പുറത്തേക്ക് ശ്വേതാ മേനോൻ ഒരിക്കലും വൃത്തികെട്ട യാതൊരു വേഷത്തിലും അഭിനയിച്ചിട്ടില്ലെന്നും വർഷങ്ങൾക്കു മുമ്പേ നടന്ന ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കൊടുക്കുന്ന കേസുകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ആരാധകരും പറയുന്നു. ചുരുക്കത്തിൽ നിയമത്തിലെ ചില വകുപ്പുകളെ ദുരുപയോഗം ചെയ്തുകൊണ്ട് വ്യക്തിഹത്യ നടത്തുന്നതിനാണ് ചിലർ ക്ഷമിക്കുന്നത് എന്നാണ് വ്യാപകമായ പരാതി. ഏതായാലും പോലീസ് നടപടികൾക്കു ശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് ശ്വേതാ മേനോൻ..

Spread the News

Leave a Comment