anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നിവാപം പുരസ്കാരം തൃപ്പലമുണ്ട നടരാജ വാര്യർക്കും, രാജസം പുരസ്കാരം നെടുമ്പള്ളി രാംമോഹനും

ചെർപ്പുളശ്ശേരി. പത്മഭൂഷൻ കലാമണ്ഡലം രാമൻകുട്ടി നായരുടെ സ്മരണയ്ക്കായി വെള്ളിനേഴി ഗ്രാമപഞ്ചായത്തും, നിവാപം സാംസ്കാരിക സംഘടനയും  സംയുക്തമായി ഏർപ്പെടുത്തിയ നിവാപം  കഥകളി പുരസ്കാരം കലാമണ്ഡലം  തൃപ്പല മുണ്ട നടരാജ വാര്യർക്ക് സമ്മാനിക്കും. രാമൻകുട്ടി ആശാന്റെ കുടുംബാംഗങ്ങൾ  ഏർപ്പെടുത്തിയ  രാജസം പുരസ്കാരം കഥകളി ഗായകൻ നെടുമ്പള്ളി രാംമോഹന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 11 ചൊവ്വാഴ്ച വെള്ളിനെഴി സർക്കാർ എൽ പി സ്കൂളിൽ വെച്ചു വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുംImg 20250301 Wa0155

Spread the News

Leave a Comment