അന്നപൂർണ ബേസ് ക്യാമ്പ്: വലിയ നേട്ടങ്ങളിലേക്കുള്ള ഏതൊരു യാത്രയും തുടരുന്നത് ഓരോ ചെറിയ സ്വപ്നങ്ങളിൽ നിന്നാണ്. കൊച്ചു പ്രായത്തിൽ തന്നെ അസാമാന്യമായ ധൈര്യവും നിശ്ചയദാർഢ്യവും കൈമുതലാക്കി വൻമലനിരകളെ കീഴടക്കിയിരിക്കുകയാണ് നാലാം ക്ലാസുകാരിയായ ഹയാ അൽമ.
സമുദ്രനിരപ്പിൽ നിന്ന് 4,130 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ പ്രശസ്തമായ അന്നപൂർണ ബേസ് ക്യാമ്പിൽ (Annapurna Base Camp) തൻ്റെ സ്കൂളായ എഡിൻവുഡ് ഇന്റർനാഷണൽ സ്കൂളിന്റെ (Edinwood International School) പതാക ഹയ അഭിമാനത്തോടെ പാറിപ്പിച്ചു. Grade 4B വിദ്യാർത്ഥിനിയാണ് ഹയാ അൽമ.
ഇത്രയും ചെറുപ്പത്തിൽ ഹയ കാണിച്ച സാഹസിക മനോഭാവത്തിലും ലക്ഷ്യബോധത്തിലും സ്കൂൾ അധികൃതരും കുടുംബവും വലിയ അഭിമാനം പ്രകടിപ്പിച്ചു.
കുടുംബവും വിദ്യാലയവും നൽകിയ ആത്മവിശ്വാസവും പിന്തുണയുമാണ് ഹയയുടെ ഈ അപൂർവ്വ നേട്ടത്തിന് പിന്നിൽ.
വലിയ സ്വപ്നങ്ങൾ കാണാനും, വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനും, കഠിനാധ്വാനമുണ്ടെങ്കിൽ ഏത് കൊടുമുടിയും കീഴടക്കാമെന്നും തെളിയിച്ച ഹയാ അൽമയ്ക്ക് സ്കൂൾ മാനേജ്മെന്റും അധ്യാപകരും ആശംസകൾ അറിയിച്ചു. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഹയയ്ക്ക് കഴിയട്ടെ എന്ന് ഏവരും ആശംസിച്ചു.
>