anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

 തിരുവനന്തപുരം.  സർവ്വീസിൽ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഓൺലൈൻ അദാലത്ത് നടത്തുന്നു.

‘എസ്പിസി ടോക് വിത്ത് കോപ്‌സ് ‘ (SPC Talks with Cops) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജൂലൈ 28 ന് നടക്കും.

ഇടുക്കി, കണ്ണൂർ സിറ്റി & കണ്ണൂർ റൂറൽ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ഈ യൂണിറ്റുകളിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും പരാതികളാണ് ഇത്തവണ പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് പരിപാടിയുടെ സവിശേഷത.

പരാതികളുള്ളവർ spctalks.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. പരാതികൾ അയക്കേണ്ട അവസാന തീയതി- ജൂലൈ 13.

സംശയങ്ങൾക്ക് 9497900243 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Spread the News

Leave a Comment