anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാ തല ഉദ്ഘാടനം ഐ.ടി&വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

മലപ്പുറം. രാസലഹരികളുടേയും മയക്കുമരുന്നുകളുടേയും ഉപയോഗം പ്രായഭേദമന്യേ വര്‍ദ്ധിക്കുകയും സാമൂഹിക വിപത്തായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ എക്‌സൈസ് വകുപ്പ് നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷന്‍ തൂഫാന്‍ ഇതിന്റെ ഭാഗമാണ്. ലഹരി ഉപയോഗം മൂലം ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും സംസ്ഥാനത്ത് വ്യാപിച്ചിരുന്നു. കുടുംബങ്ങളിലെ സമാധാനവും നാടുകളിലെ സ്വൈര്യജീവിതവും ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ലഹരി വില്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത്. കുട്ടികള്‍ വരെ ലഹരിക്കടിമപ്പെടുന്ന സാഹചര്യമുണ്ട്. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 200 ഓളം കോളേജ് വിദ്യാര്‍ത്ഥികളും എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഫണ്‍ റണ്‍ മലപ്പുറം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ സമാപിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പ്രദീപ് റാവു ഫണ്‍ റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ടൗണില്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി അധ്യക്ഷയായി. വിമുക്തി റിസോഴ്‌സ് പേഴ്‌സണ്‍ കെ. ഗണേശന്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്‍കി. മലപ്പുറം ജില്ല വിമുക്തി മിഷന്‍ കോഡിനേറ്റര്‍ സിജേഷ് പി വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഫണ്‍ റണ്ണിൽ പങ്കെടുക്കുന്നവര്‍ക്ക് ആസ്റ്റര്‍ വളണ്ടിയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്സി പ്രകാശനം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജിജു ജോസിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. മലപ്പുറം എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന ഷോര്‍ട്ട് വീഡിയോ പ്രദര്‍ശിപ്പിച്ചു. കെ.എസ്.ഇ.എസ്.എ മലപ്പുറം ജില്ലാ സെക്രട്ടറി ടി കെ സതീഷ്, മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ വി സുരേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഗവണ്‍മെന്റ് കോളേജ് മലപ്പുറം, ഗവണ്‍മെന്റ് വുമണ്‍സ് കോളേജ് മലപ്പുറം എന്നിവിടങ്ങളിലെ എന്‍ എസ് എസ് വളണ്ടിയേഴ്, സെന്റ് ജമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലപ്പുറം, ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലപ്പുറം, എം എസ് പി സ്‌കൂള്‍ മലപ്പുറം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 350 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജിജു ജോസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പ്രദീപ് റാവു, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റെജി തോമസ്, കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സിഎസ് ആര്‍ വിങ്ങ് ആസ്റ്റര്‍ വളണ്ടിയേഴ്‌സ് റാഷിക്. സി, മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് വിമുക്തി കോഡിനേറ്റര്‍ ജിഷില്‍ പി നായര്‍ എന്നിവര്‍ പങ്കെടുത്തു.

Spread the News

Leave a Comment