anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡി വൈ എഫ് ഐ 16 മത് പാലക്കാട് ജില്ല സമ്മേളനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആലത്തൂരിൽ നടക്കും.

പാലക്കാട്‌. ഡി വൈ എഫ് ഐ 16 മത് പാലക്കാട് ജില്ല സമ്മേളനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആലത്തൂരിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ പുഷ്പൻ നഗർ തരൂർ പാറക്കൽപറമ്പ് പി പി എം ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എൽ എ ഉദ്ഘാടനം ചെയ്യും. ശനി വൈകുന്നേരം 4 മണി മുതൽ ആലത്തൂരിൽ നിന്ന് ആരംഭിക്കുന്ന യുവജന റാലിയും ദേശീയ മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ, ചിന്ത ജെറോം, ഗ്രീഷ്മ അജയഘോഷ്, എസ് രാഹുൽ
എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. വ്യാഴം പകൽ പത്തിന് മുണ്ടൂർ കെ സി ബാലകൃഷ്ണൻ രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിക്കുന്ന കൊടിമര ജാഥ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി കെ ഷിബി കൃഷ്ണ ക്യാപ്റ്റനാവും. വ്യാഴം പകൽ 9 ന് ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവ് വിനീഷ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന പതാക ജാഥ കെ പ്രേംകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് ക്യാപ്റ്റനാവും. വ്യാഴം ഉച്ചക്ക് 2:30 ന് കിഴക്കഞ്ചേരി കുണ്ടുകാട് എം കെ അപ്പുക്കുട്ടൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ ജാഥ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എസ് ഷക്കീർ ക്യാപ്റ്റനാവും. മൂന്ന് ജാഥകളും പൊതുസമ്മേളന നഗരിയായ ആലത്തൂർ ദേശീയ മൈതാനം വി എസ് അച്യുതാനന്ദൻ നഗറിൽ സംഗമിക്കും. തുടർന്ന് 6 മണിക്ക് പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ വി പൊന്നുക്കുട്ടൻ പതാക ഉയർത്തും. ജില്ലയിലെ 4.4 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 298 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വെള്ളി പകൽ 10 ന് ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ പതാക ഉയർത്തും. സെക്രട്ടറി കെ സി റിയാസുദ്ധീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി പൊന്നുക്കുട്ടൻ, ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ധീൻ, പ്രസിഡന്റ് ആർ ജയദേവൻ, ട്രഷറർ എം രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗം പി കെ ഷിബികൃഷ്ണ, ആലത്തൂർ ബ്ലോക്ക് സെക്രട്ടറി ജി അലേഷ്യസ് എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment