ചെർപ്പുളശ്ശേരി സ്റ്റേഷൻ പരിധിയിൽ ഒരു വീട് കേന്ദ്രീകരിച്ച് നടത്തിവന്ന വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം പോലീസ് പിടികൂടി സംഭവമായി ബന്ധപ്പെട്ട കുലുക്കല്ലൂർ മുളയങ്കാവ് സൽമാനുൽ ഹാരിസ് 25 എന്നയാളെ പോലീസ് പിടികൂടി നെല്ലായ മാമ്പറ്റ പറമ്പ് എന്ന സ്ഥലത്തുള്ള ആൾതാമസം ഇല്ലാത്ത വീട്ടിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു വെച്ചിരുന്നത്. പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത വ്യാപാരികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. ചെർപ്പുളശ്ശേരി പോലീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റൈഡ് നടത്തിയത്. വ്യത്യസ്ത ബ്രാൻഡിൽ ഉള്ള നിരവധി പുകയില ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തു. ഇത് കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.