ചെർപ്പുളശ്ശേരി. നഗരസഭ ഏതുതരം പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോഴും ജനകീയ കമ്മിറ്റികൾ രൂപീകരിച്ചാണ് ഇത് പ്രാവർത്തികമാക്കുന്നത്. മാത്രമല്ല ശക്തമായ ഒരു പ്രതിപക്ഷവും നഗരസഭയിൽ നിലവിലുണ്ട്. പുതിയ ബസ്റ്റാൻഡ് പുത്തനാൽക്കൽ ഭഗവതി ക്ഷേത്ര പരിസരത്തേക്ക് മാറ്റാൻ എടുത്ത തീരുമാനം ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടേതാണ്. ഇതിൽ ബസ് ജീവനക്കാർ ഓട്ടോ തൊഴിലാളികൾ വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയ എല്ലാ മേഖലകളിലും ഉള്ള ആളുകൾ ഉണ്ട് എന്നതാണ് വസ്തുത. ഇത്തരം കമ്മിറ്റികളിൽ അഭിപ്രായങ്ങൾ പറയാതിരിക്കുകയും ഇത് പൂർത്തീകരിച്ച ശേഷം മറ്റുള്ളവരോട് ഇല്ലാ കഥകൾ മെനയുകയും ചെയ്യുന്നത് ചിലരുടെ രീതിയാണ്. പഴയ ബസ്റ്റാൻഡ് പൊളിക്കുന്നതിനോ, അവിടെ പുതിയ ബസ്സ്റ്റാൻഡ് നിർമിക്കുന്നതിനോ അന്ന് ആരും തടസ്സമായിരുന്നില്ല. മാത്രമല്ല ഒരുതരത്തിലുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കാതെയാണ് ഇത് ചെയ്യുന്നത് എന്ന് അവിടെ കൂടിയവർക്ക് എല്ലാം തന്നെ അറിയുകയും ചെയ്യാം. സ്കൂൾ തുറക്കുന്നതിന് മുമ്പ് നടപ്പാക്കിയ ഈ പരിഷ്കാരം ഇപ്പോൾ എതിർപ്പിന്റെ സ്വരത്തിൽ വന്നു തുടങ്ങി കഴിഞ്ഞു. ഒരു വ്യാപാരി സംഘടന നേതാവിനെതിരെ ഗുരുതരമായ ആരോപണമാണ് വാട്സ്ആപ്പ് സന്ദേശം വഴി ഇടതുപക്ഷ അനുകൂല വ്യാപാരി സംഘടന നേതാവ് പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ പോലീസിൽ പരാതി നൽകുകയും വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു കൊണ്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് നേരിട്ടത്
പരാതി ഉന്നയിച്ച ഇദ്ദേഹം അടക്കമുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ ആണ് എല്ലാ തീരുമാനങ്ങളും എടുത്തതും അത് മിനുട്സ് രേഖപ്പെടുത്തി നഗരസഭ പാസാക്കിയതും
മറ്റൊരാളെ കുറ്റം പറയുന്നതിന് പകരം തങ്ങളിക്കാര്യത്തിൽ എന്തു ചെയ്തു എന്ന് അന്വേഷിക്കുകയാണ് പ്രധാനമായും സംഘടനകൾ ചെയ്യേണ്ടത്. ഇപ്പോഴും പരിഹാരം ഇല്ലാത്ത ബസ്റ്റാൻഡ് വിവാദം ഉടനെ പരിഹരിച്ചില്ലെങ്കിൽ ഈ വീഴുപ്പ ലക്കൽ തുടർന്നുകൊണ്ടേയിരിക്കും