: ചെർപ്പുളശ്ശേരി. പാലക്കാട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലേയും ജനപ്രതിനിധികൾക്ക് പേര തൈകൾ നൽകി മെമ്പർക്ക് ഒരു മരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷ് നിർവഹിച്ചു ഒരു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് സംസ്കൃതി ഉദ്ദേശിക്കുന്നത് ജനപ്രതിനിധികളെ പരിസ്ഥിതി പ്രവർത്തനങ്ങൾ പങ്കാളികളാക്കുകയും അവരവർ പ്രതിനി ധീകരിക്കുന്ന വാർഡുകളിൽ പരിസ്ഥിതി പ്രവർത്തനം നടപ്പിലാക്കുവാനുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം എന്ന് സംസ്കൃതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ പറഞ്ഞു സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന പേരയ്ക്ക 2026 പദ്ധതിയുടെ ഭാഗമാണ് ചടങ്ങ് സംഘടിപ്പിച്ചത് ചടങ്ങിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സംസ്കൃതി പ്രവർത്തകരായ യു. സി. വാസുദേവൻ, കെ. ടി.ജയദേവൻ, ഗോവിന്ദൻ വീട്ടിക്കാട്b സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു