കോഴിക്കോട്, 01-06-2026: ജെഇഇ മെയിൻ 2026ന് പിന്നാലെ ജെഇഇ അഡ്വാൻസ്ഡ് റിസൾട്ടിലും ചരിത്ര വിജയം ആവർത്തിച്ച് കേരളത്തിലെ ഏറ്റവും വലിയ എഡ്-ടെക് പ്ലാറ്റ്ഫോമായ സൈലം ലേർണിംഗ്. സൈലം ഇന്റഗ്രേറ്റഡ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ദേവ് നായർ കേരള റാങ്ക് 3 കരസ്ഥമാക്കി. 628 ആണ് ദേവിന്റെ ഓൾ ഇന്ത്യാ റാങ്ക്.
ജെ.ഇ.ഇ കോച്ചിംഗ് തുടങ്ങി വെറും 4 വർഷം കൊണ്ടാണ് ഒറ്റ അക്ക റാങ്ക് എന്ന നേട്ടത്തിലേക്ക് സൈലം എത്തിയത്. കേരളത്തിലെ മറ്റൊരു കോച്ചിംഗ് സ്ഥാപനത്തിനും അവകാശപ്പെടാനാകാത്ത റെക്കോർഡ് നേട്ടമാണിത്.
മഷൽ നസീർ (AIR 2104), മുഹമ്മദ് ഇഹ്‌സാൻ (AIR 2171), ഗ്ലെൻ ജോസഫ്(AIR 2355), റിശ്വന്ത് ദേവ് (AIR 3775), നിവേദ് വി മനോജ് (AIR 7437), ആഷിൻ കെ (AIR 7775), അക്ഷയ് എഎസ് (AIR 8866), നിഹാൽ നൈഫ് സികെ (AIR 9840), മുഹമ്മദ് ജിഷാൻ പി (AIR 9960) എന്നിവരും തിളക്കമാർന്ന വിജയം സ്വന്തമാക്കി. ഇവരുൾപ്പെടെ സൈലത്തിൽ നിന്നും 30ലേറെ വിദ്യാർത്ഥികളാണ് ഇത്തവണ ജെഇഇ അഡ്വാൻസ്ഡ് 2026ൽ മികച്ച വിജയത്തോടെ രാജ്യത്തെ വിവിധ ഐഐടികളിൽ പ്രവേശവം ഉറപ്പിച്ചിട്ടുള്ളത്.
നീറ്റ്, ജെ.ഇ.ഇ 2027 പരീക്ഷകൾക്കായുള്ള റീപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ നിലവിൽ സൈലത്തിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 6009 100 300 നമ്പറിൽ ബന്ധപ്പെടുക.