anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സിക്കിം സ്വദേശി ടി.ആർ.കെ യിൽ ഉപരിപഠനത്തിന്.

IMG 20260601

ഹെഡ് മാസ്റ്റർ സി. കലാധരനോടൊപ്പം അനീഷ് സുഭ

ഒറ്റപ്പാലം.   സിക്കിം സ്വദേശികളുടെ മകൻ അനീഷ് സുബ എട്ടാം ക്ലാസിലെ പഠനത്തിനായി വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ ചേർന്നു. ഒറ്റപ്പാലത്ത് ലോട്ടറി വ്യാപാരം നടത്തുന്ന പ്രേംസുധ, കുമാരി ഭായ് ദമ്പതികളുടെ മകനാണ് അനീഷ്. വർഷങ്ങളായി ഒറ്റപ്പാലം പാലാട്ട് റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന സിക്കിം സ്വദേശികൾ മക്കളുടെ പഠന കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. അനീഷിന്റെ സഹോദരി ഒറ്റപാലത്ത് പത്താം ക്ലാസ്സിൽ പഠിക്കുന്നുണ്ട്. 18 വർഷത്തോളമായി ഈ കുടുംബം കേരളത്തിൽ വന്നിട്ട്. ഇവിടെ തന്നെ ജനിച്ചു വളർന്നതിനാൽ അനീഷ് സുബ നന്നായി മലയാളം സംസാരിക്കും. ക്ലാസ്സിൽ കൂട്ടുകാർ ആയി വരുന്നതായി അനീഷ് പറഞ്ഞു.

Spread the News

Leave a Comment