വാണിയംകുളം ടി.ആർ.കെ. സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. ചെണ്ടവാദ്യങ്ങളുടെ അകമ്പടിയോടെയാണ് പുതിയ വിദ്യാർത്ഥികളെ സ്ക്കൂളിലേയ്ക്ക് വരവേറ്റത്. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് പി.ടി.എ പ്രസിഡണ്ട് എം.പി.സതീഷ് കുമാർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുൾ റസാക്ക്. പി. അധ്യക്ഷത വഹിച്ചു.
പ്രധാനധ്യാപകൻ സി. കലാധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി പി.കെ. മഞ്ജുള നന്ദി പറഞ്ഞു. മാതൃ സമിതി പ്രസിഡണ്ട് ബി. ലക്ഷ്മി, സുരേഷ് കുമാർ, കിഷോർ.കെ., ബാബു. ടി., പി.ഉണ്ണികൃഷ്ണ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി ശുചിത്വത്തിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി.സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പായസ വിതരണവും നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.