വാണിയംകുളം. പുതിയ അധ്യയന വർഷ ആരംഭത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും പൊതു സമൂഹവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വാണിയംകുളം ടി.ആർ.കെ. സ്കൂളിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. യോഗം ഒറ്റപ്പാലം സബ് ഇൻസ്പെക്ടർ എം.വിനോദ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സി. കലാധരൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ പൊതു സമൂഹത്തിൽ പാലിക്കപെടേണ്ട സാമൂഹികബോധത്തെ കുറിച്ചും, അവകാശങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. ക്രൈം തലത്തിൽ വിദ്യാർത്ഥികൾ പെരുമാറേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ യോഗം വിലയിരുത്തി. നാലാം വാർഡ് മെമ്പർ പി.ജയരാജ്, പി.ടി.ഐ. വൈസ് പ്രസിഡണ്ട് പി. റസാക്ക്, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, ക്ലബ് അംഗങ്ങൾ, പൊതുപ്രവർത്തകർ, എൻ.സി.സി., ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.