anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഗതാഗതക്കുരുക്കിൽ നട്ടം തിരിഞ്ഞ് ചെർപ്പുളശ്ശേരി നഗരം

ചെർപ്പുളശ്ശേരി. രാത്രിയും പകലും ഇല്ലാതെ വരുന്ന വാഹനങ്ങൾ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി പരാതി. എന്നാൽ റോഡിന്റെ ഇരു ഭാഗത്തുമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്. പ്രധാനമായും ഹൈസ്കൂൾ റോഡ് ജംഗ്ഷൻ ഭാഗത്താണ് ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത്. പ്രധാനമായ യൂടേണും ഹൈസ്കൂൾ റോഡിലേക്ക് കയറുന്ന വാഹനങ്ങളും ഇവിടെ നട്ടം തിരിഞ്ഞു മാത്രമേ മുന്നോട്ട് എടുക്കാൻ ആവുകയുള്ളൂ എന്നതാണ് സത്യം. എകെജി റോഡ് കഴിഞ്ഞാൽ ഇഎംഎസ് റൂട്ടിലേക്ക് തിരിയുന്ന ഭാഗത്തും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തും ഒന്നും തന്നെ ഇപ്പോൾ യുടേൺ ഇല്ല എന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നു ട്രാഫിക് സംവിധാനമോ വേണ്ടത്ര പോലീസോ ഇവിടെ ഇല്ല എന്നതാണ് പ്രധാനമായും കുരുക്ക് ഉണ്ടാകാനുള്ള കാരണം. 26ന് ചേരുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ഇതെല്ലാം ചർച്ചയാവും എന്നത് തീർച്ചയാണ്.

 

Spread the News

Leave a Comment