അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഇഹ്ലാസ് അലിയും സംഘവും നടത്തിയ പ്രത്യേക പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ കള്ളാമല വില്ലേജിൽ പൂളകുന്നു ദേശത്ത് ചിന്നപറമ്പ് ദേശത്തു നിന്നും 2.5 കി മീ രണ്ടര കിലോമീറ്റർ തെക്കു മാറി പാമ്പൻതോട് മലയിൽ നിന്നും വലതു മാറി യുള്ള പൊന്തക്കാട്ടിൽ വച്ച് 25 ലിറ്റർ കൊള്ളുന്ന 2 പ്ലാസ്റ്റിക് കന്നസ് നിറയെ വാറ്റ് ചാരായം( ആകെ *(50ലിറ്റർ വാറ്റു ചാരായം)* കണ്ടെടുത്തു. ആയത് അബ്കാരി നിയമപ്രകാരം 8(1),8(2)വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളതും ആയത് അഗളി റേഞ്ചിൽ CR No. 109/26 ഒരു അബ്കാരി കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറിവായിട്ടില്ല പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ ചന്ദ്രകുമാർ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ചന്ദ്രൻ സിവിൽ എക്സൈസ് ഓഫീസർമാരായ ഭോജൻ, രംഗൻ, ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു.