anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഒടമല മഖാം നേർച്ച സമാപനം: നാളെ (ഞായറാഴ്ച) ആയിരങ്ങൾ പങ്കെടുക്കുന്ന മൗലീദ് പാരായണവും അന്നദാനവും നടക്കും

പെരിന്തൽമണ്ണ: ഒടമല മഖാം നേർച്ചയുടെ സമാപന ദിവസമായ നാളെ (ഞായറാഴ്ച) രാവിലെ 9:00 മണിക്ക് മൗലീദ് പാരായണവും തുടർന്ന് ജാതിമതഭേദമന്യേ പങ്കെടുക്കുന്ന അന്നദാനവും നടക്കും.

മഖാം സിയാറത്തിനും മൗലീദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും.
ഇന്നലെ വെള്ളിയാഴ്ച
നേർച്ചയുടെ ഭാഗമായി നടന്ന ദിക്ർ ദുആ സമ്മേളനത്തിൽ ഒടമല ദഅവാ കോളേജ് വൈസ്. പ്രിൻസിപ്പാൾ ഉസ്മാൻ ദാരിമി പ്രാരംഭ പ്രാർത്ഥന നടത്തി. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ഉദ്ഘാടനം ചെയ്തു.
ദിക്ർ ദുആ സമ്മേളനത്തിനത്തിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് നേതൃത്വം നൽകി. അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈതലവിക്കോയ തങ്ങൾ അൽ അസ്ഹരി,
മഹല്ല് പ്രസിഡന്റ് സി.കെ മുഹമ്മദ്‌ ഹാജി, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ മൗലവി, ഷമീർ ഫൈസി ഒടമല, അബ്ബാസ് അൻവരി, കരീം മൗലവി, ഫവാസ് ഹുദവി, ഹമീദ് ഹാജി,സത്താർ മാസ്റ്റർ, വി.പി മുസ്തഫ പങ്കെടുത്തു.

*

Spread the News

Leave a Comment