anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വള്ളുവനാടൻ കാവുകളിലെ ഉത്സവങ്ങൾക്ക് സമാപനമാകുന്ന തൂത മുളയങ്കാവ് പൂരങ്ങൾ വർണ്ണാഭമായി

ചെർപ്പുളശ്ശേരി. വള്ളുവനാടൻ കാവുൽസവങ്ങൾക്ക് സമാപനം കുറിക്കുന്ന മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിലെയും, തൂത ഭഗവതി ക്ഷേത്രത്തിലെയും പൂരങ്ങൾക്ക് വർണ്ണാഭമായ തുടക്കം. കാലാവസ്ഥ കുറച്ചു സമയം പ്രതികൂലമായെങ്കിലും പൂരങ്ങൾ കൊട്ടിപ്പുറപ്പെടുന്ന സമയമായപ്പോഴേക്കും മഴയും ശമിച്ചു.Screenshot 20260512 163608 (1)

നിരവധി ആളുകൾ വിവിധ പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന തൂതപ്പുരത്തിന് എ,  ബി വിഭാഗങ്ങളിലായി കേരളത്തിലെ പ്രശസ്ത ഗജവീരന്മാർ അണിനിരക്കും. വൈകിട്ട് പൂരപ്പറമ്പിൽ നടക്കുന്ന കുടമാറ്റം കാണികളിൽ വിസ്മയം ജനിപ്പിക്കും.. തുടർന്ന് നടക്കുന്ന വെടിക്കെട്ടോടെ പൂരത്തിന് സമാപനം ആകും. മുളയങ്കാവിലും തൂതയിലും ഇത്തവണ ഒരേ ദിവസമാണ് കാളമേലയും  പൂരവും ആഘോഷിക്കുന്നത്

Spread the News

Leave a Comment