പാലക്കാട്. ആരതി ഉഴിഞ്ഞും പടക്കംപൊട്ടിച്ചും കണിക്കൊന്ന നല്‍കിയും വാദ്യമേളങ്ങളുമായി ഉത്സവാന്തരീക്ഷത്തില്‍ മലമ്പുഴ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് പുതുശ്ശേരി പഞ്ചായത്തില്‍ ആവേശോജ്വല വരവേല്‍പ്പ്. രാവിലെ വാളയാര്‍ വട്ടപ്പാറ മുനിയപ്പന് കോവിലില്‍ ദര്‍ശനം നടത്തിയാണ് സി. കൃഷ്ണകുമാര്‍ പര്യടനത്തിന് തുടക്കമിട്ടത്. അമ്മമാര്‍ ആരതി ഉഴിഞ്ഞാണ് ഇവിടെ കൃഷ്ണകുമാറിനെ സ്വീകരിച്ചത്. ഈതേസമയം പടക്കംപൊട്ടിക്കുക കൂടി ചെയ്തതോടെ ചടങ്ങില്‍ ആവേശം നിറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു ജനക്കൂട്ടമാണ് ഇവിടെ എത്തിയിരുന്നത്.
തുടര്‍ന്നങ്ങോട്ട് തുറന്ന വാഹനത്തിലായിരുന്ന പര്യടനം. പഞ്ചായത്തിലെ അമ്പതിലേറെ കേന്ദ്രങ്ങളിലാണ് സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്. ഓരോ സ്വീകരണ സ്ഥലത്തും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സ്ഥാനാര്‍ഥിയെ സ്വീകരിക്കുവാന്‍ എത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി വി. രാജേഷ്, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഷണ്മുഖന്, ജില്ലാ സെക്രട്ടറി സുമലത മുരളി, ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുരേഷ് കണ്ണന്, പുതുശ്ശേരി മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ബാബു, ബി.എം.എസ് കഞ്ചിക്കോട് മേഖല പ്രസിഡണ്ട് രമേശ്, മേഖലാ സെക്രട്ടറി സുജു, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ ഡി. ഷിബുദാസ്, എം.എസ്എംഇ ജില്ലാ കണ്‍വീനര്‍ പി.ആര്. വിശേഷ്, എം. മുകേഷ്, വി. ശശി, ബി. മുകേഷ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് മാരായ ശ്രീജിത്ത് കെആര്‍, എം. വിജയകൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ എ.പി. മണി, മുരളീധരന്, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ജയശ്രീ രവി, എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.