മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു
മണ്ണാർക്കാട്. അട്ടപ്പാടിയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യം കാരണം പന്ന്യൻ രവീന്ദ്രൻ വേദിയിൽ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. സിപിഐയുടെ മുതിർന്ന നേതാവാണ് പന്ന്യൻ രവീന്ദ്രൻ. ആരോഗ്യനില തൃപ്തികരമാണെന്ന് സിപിഐ നേതാക്കൾ പറഞ്ഞു