തൃക്കാക്കര: തൃക്കാക്കരയിലെ ജനഹൃയങ്ങള്‍ കീഴടക്കിയാണ് ട്വന്റി20-എന്‍ഡി.എ സ്ഥാനാര്‍ത്ഥി അഖില്‍ മാരാരുടെ സ്ഥാനാര്‍ഥി വാഹന പര്യടനം പുരോഗമിക്കുന്നത്. കാക്കനാട് മേഖലയിലെ ഇടച്ചിറയിലെ മഹാത്മ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചനനടത്തിയ ശേഷമാണ് അഖില്‍ മാരാര്‍ ഇന്നലെ (01.04.26)പര്യടനം ആരംഭിച്ചത്. വേനല്‍ ചൂടിനെ വകവെക്കാതെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയെ ഒരുനോക്ക് കാണാനും അഭിവാദ്യം ചെയ്യാനും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും മുതിര്‍ന്നവരും സ്ത്രീകളും കൊച്ചു കുട്ടികളും അടക്കം ജനങ്ങളുടെ വലിയ നിരയാണ് ദൃശ്യമായത്. പര്യടന വാഹനം കടന്നുപോയ വഴികളിലെ ഇരുവശങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാണാന്‍ നിരവധി പേരാണ് കാത്തുനിന്ന് അഭിവാദ്യം അര്‍പ്പിച്ചത്. വായനശാല ജഗ്ഷന്,നവോദയ,അത്താണി, മാവേലിപുരം,തൃക്കാക്കര മുന്‍സിപ്പാലിറ്റി,കാക്കനാട് ജംഗ്ഷന്,രാജഗിരി വാലി,ചിറ്റേത്തുകര , നിലം പതിഞ്ഞി മുകള്‍, ടിവി സെന്റര്‍ ,പടമുകള്‍ തുടങ്ങി തൃക്കാക്കരയുടെ വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. വൈകിട്ട് തുതിയൂരിലായിരുന്നു ഇന്നലത്തെ വാഹന പര്യടനം അവസാനിച്ചത്.പര്യടനത്തിന് ലഭിക്കുന്ന വലിയ സ്വീകരണം എന്‍.ഡി.എ ക്യാമ്പിന് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും ആണ് സമ്മാനിക്കുന്നത്.