anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചാലക്കുടി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കാണുന്നതിനായി എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിന് അതിരപ്പിള്ളിയിൽ തുടക്കമായി. 

WhatsApp Image 2026 03 25 at 7.20.55 PM

ചാലക്കുടി: മലയോര മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകൾ ഉയർത്തിയും മുന്നേറിയ പര്യടനം കോടശേരി, കൊടകര പഞ്ചായത്തുകളിലൂടെയാണ് കടന്നുപോയത്

​അതിരപ്പിള്ളിയിലെ പര്യടനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ പി ജോർജ് ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ കേന്ദ്രങ്ങളിലൂടെ നീങ്ങിയ പര്യടനം പ്രവർത്തകരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയും മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം ചർച്ചയാക്കിയുമാണ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നത്.

​പകൽ മുഴുവൻ നീണ്ടുനിന്ന പര്യടനം വൈകുന്നേരത്തോടെ പേരാമ്പ്രയിൽ സമാപിച്ചു. സമാപന സമ്മേളനം കർഷക മോർച്ച ജില്ലാ സെക്രട്ടറി വി കെ മുരളി ഉദ്ഘാടനം ചെയ്തു

ട്വന്റി 20 ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ സണ്ണി ഡേവിസ്,ബി.ജെ.പി കൊരട്ടി മണ്ഡലം പ്രസിഡന്റ് അനീഷ് ചെന്താമര, ബിജെപി ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി വി പ്രജിത് എന്നിവർ പ്രസംഗിച്ചു

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയത്. വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ രീതിയിലുള്ള പര്യടനങ്ങൾ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.

Spread the News

Leave a Comment

WhatsApp Image 2026 03 31 at 9.00.17 AM