anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കുന്നത്ത് നാട്ടില്‍ പുത്തന്‍ പ്രതീക്ഷയായി ബാബു ദിവാകരൻ 

കുന്നത്ത് നാടിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് പ്രചരണ രംഗത്ത് തരംഗമായി മാറുകയാണ് കുന്നത്ത് നാട് നിയോജകമണ്ഡലം ട്വന്റി20 എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിന്റെ വികസന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ ട്വന്റി20പാര്‍ട്ടിയും ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം വഹിക്കുന്ന എന്‍ഡിഎയും കൈകോര്‍ത്തതോടെ കേരളത്തിന്റെയും കുന്നത്തു നാടിന്റെയും വികസനത്തില്‍ ഇനി വരാനിരിക്കുന്നത് മാറ്റത്തിന്റെ വലിയ കൊടുങ്കാറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബാബു ദിവാകരന്റെ പ്രചരണം മുന്നേറുന്നത്. കുന്നത്തുനാടിന്റെ ഉള്‍പ്രദേശങ്ങള്‍ പോലും ബാബു ദിവാകരനെ നെഞ്ചിലേറ്റിക്കഴിഞ്ഞുവെന്നാണ് ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന സ്വീകരണം വ്യക്തമാക്കുന്നത്. തിരുവാണിയൂര്‍ അയനാമുകളില്‍ നിന്ന്  ആരംഭിച്ച പര്യടനം പാലാപ്പടി, പണിക്കരുപടി, മുരിയമംഗലം, കുംഭപ്പിള്ളി, യുറ്റി കവല, മേപ്പാടം, വേങ്കിടാ എന്നിവിടങ്ങള്‍ പിന്നിട്ട് വൈകിട്ടോടെ വണ്ടിപ്പെട്ടയില്‍ അവസാനിച്ചു. വിവിധയിടങ്ങളില്‍ ട്വന്റി20, എന്‍.ഡി.എ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ബിന്‍സി സജീവ്, കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20 ബോര്‍ഡ് മെമ്പര്‍ സനകന്‍ പി പി, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ ടി. കെ ബിജു, ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സെല്‍വരാജ് കെ ബി, ഷിജു കിങ്ങിണിമറ്റം, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുനില്‍, ജനറല്‍ സെക്രട്ടറി രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് സി എന്‍ മോഹനന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Spread the News

Leave a Comment